ആരിഫ് ഖാന്റെ വാദം തള്ളി മുന്‍ കേരള ഗവര്‍ണര്‍ പി.സദാശിവം; ”കേന്ദ്രനിയമത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല”

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്.

കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റീസ് പി സദാശിവം വ്യക്തമാക്കി.

”ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യത ഇല്ല. എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ല.”- ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റീസ് പി സദാശിവം വ്യക്തമാക്കി.

ജസ്റ്റീസ് പി സദാശിവം വിരമിച്ച ഒഴിവിലാണ് ആരിഫ് ഖാന്‍ കേരള ഗവര്‍ണറായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News