ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തു

ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ.

ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 2017-ലാണ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ ആരംഭിച്ചത്. ഊബര്‍ ഈറ്റ്‌സ് കൂടി ഏറ്റെടുത്തതോടെ സൊമാറ്റോ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി.

സൊമാറ്റോ ഏറ്റെടുത്തതോടെ ഊബര്‍ ഈറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഇനി ഭക്ഷണം വരുത്താന്‍ കഴിയില്ല. എന്നാല്‍ ടാക്‌സി സര്‍വീസിനായി ഊബര്‍ ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News