ഷവോമിയെ വിട്ട് ‘പോകോ’

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക.

മാതൃസ്ഥാപനമായ ഷവോമിയില്‍നിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനില്‍ക്കും. ഷവോമിയുടെ ഇന്ത്യന്‍ മാനേജരായ മനുകുമാര്‍ ജെയിന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.

പോകോ ഇന്ത്യയില്‍ വ്യത്യസ്ത ബ്രാന്‍ഡായി തുടരും. ഷവോമിയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. എന്നാല്‍, പോകോ ഫോണ്‍ എന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്ന കമ്പനി മറ്റു രാജ്യങ്ങളില്‍ ഷവോമിയില്‍ തുടരുമോ എന്നത് വ്യക്തമല്ല.

പോകോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിനെക്കുറിച്ചുള്ള വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.

മുമ്പ് ഓപ്പോയുടെ ഭാഗമായിരുന്ന റിയല്‍മീയും പിന്നീട് സ്വതന്ത്രസ്ഥാപനമായെങ്കിലും വിഭവങ്ങള്‍ക്കായി ഓപ്പോയെ ആശ്രയിക്കുന്നുണ്ട്. പോകോയും അതുപോലെ തുടരുമെന്നാണ് ടെക്ലോകം കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here