സിഗരറ്റ് വലിച്ചുകൊണ്ട് ഉറങ്ങിപ്പോയി; ദാരുണാന്ത്യം

കൊല്‍ക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. ചുണ്ടില്‍ എരിഞ്ഞ സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയും കയ്യില്‍ എരിഞ്ഞ സിഗരറ്റില്‍ നിന്നും തീ കിടക്കയിലേക്ക് പടര്‍ന്നു പിടിക്കുകയുമായിരുന്നു. ഗുരുതരമായി പൊളളലേറ്റ 74കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പശ്ചിമബംഗാളില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 74കാരനായ എംഡി ഏലിയാസാണ് ദാരുണമായി മരിച്ചത്. ഇദ്ദേഹം തുടര്‍ച്ചയായി പുകവലിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പുകവലിക്കുന്നതിനിടെ ഇയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. കയ്യില്‍ കത്തുന്ന സിഗരറ്റില്‍ നിന്നാണ് കിടയ്ക്ക് തീപിടിച്ചതെന്ന് പൊലീസ് പറയുന്നു.

ഉടനെ എസ്എസ്‌കെഎം ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.ഗുരുതരമായി പൊളളലേറ്റ 74കാരന് മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. മരണത്തില്‍ ഇതുവരെ അസ്വാഭാവികത ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News