നേപ്പാളില്‍ എട്ടു മലയാളി ടൂറിസ്റ്റുകള്‍ മരിച്ചനിലയില്‍

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

നാലു പുരുഷന്‍മാരും നാലു സ്ത്രീകളുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് ഹോട്ടലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തണുപ്പകറ്റാന്‍ ഇവര്‍ റൂമില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നുമാണ് നേപ്പാള്‍ പൊലീസിന്റെ പ്രാഥമികനിഗമനം.

ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News