അവസാനം മുട്ട് മടക്കി;പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിവാക്കുന്നു

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനം മുട്ട് മടക്കുന്നു.പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിവാക്കാനൊരുങ്ങുന്നതായാണ് സൂചന.

മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ ചോദ്യങ്ങളാണ് സെന്‍സസില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നത്. രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കില്ലെന്ന്കേരളം നേരത്തെ തീരുമാനിച്ചിരുന്നു.

പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സെന്‍സസ് ചോദ്യാവലിയില്‍ നിന്നും വിവാദമായ രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിവാക്കുന്നു.

മുന്‍ പ്രാവശ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി 2021ലെ സെന്‍സസ് രേഖാ ശേഖരണത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയ മാതാപിതാക്കളുടെ ജനന സ്ഥലം, ജനനതിയതി എന്നീ ചോദ്യങ്ങളാണ് മാറ്റുന്നത്.

രണ്ട് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് പൗരത്വ രജിസ്റ്ററിന്‍റെ ഭാഗമായിരുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. രണ്ട്ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ലെന്ന് ക‍ഴിഞ്ഞ ദിവസം ചേര്‍ന്ന കേരള മന്ത്രിസഭയോഗം തീരുമാനിച്ചു.

പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളും പ്രതിഷേധത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചോദ്യങ്ങള്‍ പിന്‍വലിച്ചത്.

നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളല്ല ഇവയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എ.കെ.ബല്ല വ്യക്തമാക്കി. രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

ഇത് പ്രകാരം ഓരോ സംസ്ഥാനത്തേയും സെന്‍സസ് ഡയറക്ടേറ്റുകള്‍ ജനങ്ങളില്‍ നിന്നും ശേഖരിക്കേണ് വിവരങ്ങളില്‍ നിന്നും ഇരുചോദ്യങ്ങളും ഉടന്‍ മാറ്റുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പൗരത്വ രജിസ്റ്ററിനെതിരേയും വലിയ പ്രതിഷേധം രാജ്യമെങ്ങും ഉയരുന്നത് കേന്ദ്ര സര്‍ക്കാരിനെ സമര്‍ദത്തിലാക്കിയിരുന്നു.

ഭരണകക്ഷിയുടെ പ്രചാരണ പരിപാടികളിലൂടെ പ്രതിഷേധം തണുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ജനം തള്ളി കളയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതിഷേധത്തില്‍ നിന്ന് തലയൂരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News