എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട എട്ടു മലയാളികളും താമസിച്ചിരുന്നത് ഒരു മുറിയില്‍.

കടുത്ത തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് നേപ്പാള്‍ പൊലീസിന്റെ പ്രാഥമിക നിഗമനം.

നിറമോ മണമോ രുചിയോ ഇല്ലാത്ത വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് നിശബ്ദ കൊലയാളിയാണ്. നിറമോ മണമോ രുചിയോ ഇല്ലാത്തതിനാല്‍ വായുവില്‍ ഈ വിഷവാതകം കലര്‍ന്നാല്‍ മനസിലാക്കാനാവില്ല.

മരണം സംഭവിക്കുന്നത് എങ്ങനെ:

ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ അരുണ രക്താണുക്കള്‍ ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക.

ശ്വാസത്തിലെ ഓക്സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിനെ ചുവന്ന രക്താണുക്കള്‍ വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നതാണ് ഇതിന് കാരണം.

ഇതോടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേക്ക് നീങ്ങും.

അടച്ചിട്ട മുറികള്‍ക്കുള്ളിലോ വാഹനങ്ങള്‍ക്കുള്ളിലോ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഉറക്കത്തിനിടയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായത് കാര്‍ബണ്‍ മോണോക്സൈഡെന്ന നിശബ്ദ കൊലയാളിയാണ്.

ഹീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ കൃത്യമായ സമയത്ത് അറ്റകുറ്റ പണികള്‍ നടത്തിയും, കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ച കണ്ടെത്തുന്ന അലാമുകള്‍ ഘടിപ്പിച്ചും വാതക ചോര്‍ച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം.

കൂടിയതോതില്‍ ഈ വാതകം ശരീരത്തിനുള്ളില്‍ച്ചെന്നാല്‍ ബോധക്ഷയം സംഭവിക്കും. മിനിറ്റു മതി ഇതിന് ശരീരത്തെ മരണാസന്നമാക്കാന്‍. വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതില്‍ താമസം നേരിട്ടാല്‍ മരണം സംഭവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News