കിഫ്ബിയില്‍ പുതിയതായി 4014 കോടിയുടെ 96 പദ്ധതികള്‍ കൂടി; ഇതുവരെ 56678 കോടിയുടെ 679 പദ്ധതികള്‍ക്ക് അംഗീകാരം

കിഫ്‌ബിയിൽ പുതുതായി 4014 കോടി രൂപയുടെ 96 പദ്ധതികൾക്കുകൂടി അംഗീകാരം. ഇതോടെ കിഫ്‌ബി ഇതുവരെ 56,678 കോടി രൂപയുടെ 679 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.

ദേശീയപാത വികസന സ്ഥലമേറ്റെടുപ്പിന്‍റെ സംസ്ഥാനം വിഹിതവും കിഫ്‌ബി വഴി നൽകാൻ തീരുമാനമായി. കിഫ്ബി വിസിൽ ബ്ലോവർ നയവും ഗവേർണിംഗ് ബോഡി യോഗം അംഗീകരിച്ചു.

പൊതുമരാമത്ത്‌ വകുപ്പിന്‍റെ 24 റോഡ്, മലയോര, തീര ഹൈവേകളുടെ ഒന്നുവീതം റീച്ച്‌, 15 പാലം, ഏഴ്‌ റെയിൽവെ മേൽപ്പാലം, ഒരു മേൽപ്പാലും എന്നിവയ്‌ക്കായി 2989.56 കോടി രൂപയാണ് കിഫ്ബി നീക്കിവച്ചത്.

ചിത്രാജ്ഞലിയുടെ സമ്പൂർണ നവീകരണം ഉൾപ്പെടെ 122.99 കോടി രൂപയുടെ മൂന്നു പദ്ധതികൾ സാംസ്‌കാരിക വകുപ്പുവഴി നടപ്പാക്കും.

കോട്ടയം മെഡിക്കൽ കോളേജ്‌, ചെങ്ങന്നൂർ, പാറശാല താലൂക്ക്‌ ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 298.62 കോടി രൂപയുണ്ട്‌.

തീരദേശത്തെ 56 സ്‌കൂളുകൾ 64.18 കോടി രൂപയ്‌ക്ക്‌ നവീകരിക്കും.19 കോളേജുകളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിന്‌ 166.92 കോടി രൂപ ചെലവിടും.

പുതുതായി അനുവദിച്ച 4014 കോടി രൂപ ഉൾപ്പെടെ ഇതുവരെ ആകെ 56,678 കോടിയുടെ 679 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. കിഫ്ബി വിസിൽ ബ്ലോവർ നയം അംഗീകരിച്ചതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

ദേശീയപാത വികസന സ്ഥലമെടുപ്പിന്‍റെ സംസ്ഥാനം വിഹിതവും കിഫ്‌ബി വഴി നൽകും. ആദ്യഗഢു 349.7 കോടി രൂപ കിഫ്‌ബി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ കൈമാറി.

കേന്ദ്രത്തിൽനിന്ന്‌ തുക ലഭ്യമാകുന്ന മുറയ്‌ക്ക്‌ സംസ്ഥാന വിഹിതത്തിന്‍റെ ബാക്കി കിഫ്‌ബി വഴി ലഭ്യമാക്കാനാണ് തീരുമാനം.

കിഫ്‌ബിയുടെ ആസ്‌തി-ബാധ്യതാ പരിപാലന മാതൃക എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയും ഗവേണിങ്‌ ബോഡിയും പരിശോധിച്ച്‌ തൃപ്‌തി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News