
പ്രശസ്ത നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു.
എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കളാണിവര്‍. കോട്ടയത്ത് വച്ചായിരിക്കും വിവാഹം.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. രേഖിത എന്ന പേരുമാറ്റിയാണ് ഭാമ എന്ന പേര് സ്വീകരിച്ചത്.
2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here