വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം; വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി; ഒടുവില്‍ സംഭവിച്ചത്..

വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി. ഫെബ്രുവരി രണ്ടാം വാരം നടത്താനിരുന്ന വിവാഹമാണ് മാതാപിതാക്കളുടെ ഒളിച്ചോട്ടത്തോടെ മുടങ്ങിപ്പോയത്.

ഗുജറാത്തിലെ സൂറത്തിലാണ് കുടുംബാംഗങ്ങളെ ഞെട്ടിച്ച സംഭവം നടന്നത്. വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ 48 വയസ്സുകാരനായ പിതാവിനെയും വധുവിന്റെ 46 വയസ്സുകാരിയായ മാതാവിനെയും കാണാതാവുകയായിരുന്നു. ഇരുവരെയും കാണാതായ ശേഷമാണ് വരന്റെ പിതാവും വധുവിന്റെ മാതാവും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നുമുള്ള വിവരം പുറത്തുവന്നത്.

ഇതോടെ ഇരുവീട്ടുകാരും ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ബിസിനസുകാരനായ വരന്റെ പിതാവ്. നവസാരിയിലെ ഒരു ബ്രോക്കറാണ് ഒളിച്ചോടിയ 46 കാരിയുടെ ഭര്‍ത്താവ്. വര്‍ഷങ്ങളായി ഇരുകുടുംബങ്ങളും അയല്‍വാസികളായിരുന്നു.

വരന്റെ പിതാവും വധുവിന്റെ മാതാവും വിവാഹത്തിന് മുമ്പ് തന്നെ പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് കുട്ടിക്കാലം മുതല്‍പരസ്പരം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

മാതാപിതാക്കളുടെ പ്രണയവും ഒളിച്ചോട്ടവും വിവാദമായതോടെ വിവാഹത്തിനായി ഒരുങ്ങിയിരുന്ന വരനും വധുവുമാണ് പ്രതിസന്ധിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News