കണ്ണൂരിൽ ശ്രദ്ധേയമായി പ്ലാസ്റ്റിക് ബദൽ മേള

പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പകരം ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് കണ്ണൂരിൽ നടക്കുന്ന പ്ലാസ്റ്റിക് ബദൽ മേള.മീനും ഇറച്ചിയും വാങ്ങാൻ എട്ട് മണിക്കൂർ വരെ ഈർപ്പം പുറത്ത് വരാത്ത പേപ്പർ ബാഗുകൾ ഉൾപ്പെടെ വ്യത്യസ്തമായ നിരവധി ഉല്പന്നങ്ങളാണ് മേളയിൽ ഉള്ളത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ബദൽ മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് കണ്ണൂരിൽ നടക്കുന്ന മേളയുടെ ലക്ഷ്യം.സംസ്ഥാന ശുചിത്വ മിഷനും ഹരിത കേരള മിഷനും ചേർന്നാണ് പ്ലാസ്റ്റിക് ബദൽ മേള സംഘടിപ്പിക്കുന്നത്.

തുണി,പേപ്പർ,പാള തുടങ്ങി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുന്നത്. മീൻ, ഇറച്ചി തുടങ്ങിയവ പൊതിയാൻ എട്ട് മണിക്കൂർ വരെ ഈർപ്പം പിടിച്ചു നിർത്തുന്ന പേപ്പർ ബാഗ് ഉൾപ്പെടെയുള്ള വ്യത്യസ്തമായ ഉല്പന്നങ്ങളാണ് മേളയിൽ എത്തുന്നവരെ ആകർഷിക്കുന്നത്.

കേരള ദിനേശ്,കുടുംബശ്രീ തുടങ്ങിയവയും ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് ഉല്പങ്ങൾ പ്രദർശിപ്പിക്കുന്നത്.കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടക്കുന്ന മേളയിലേക്ക് ബദൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും നിരവധി പേരാണ് എത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News