കേന്ദ്ര ബജറ്റ്: അവഗണനയ്ക്കിടയിലും കേരളത്തിന്റെ പ്രതീക്ഷകള്‍

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ് പടിവാതിക്കലെത്തി നിൽക്കുന്നത്.

സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വായ്പാ പരിധി വെട്ടിച്ചുരുക്കിയും ധനസഹായം നിഷേധിച്ചുമുള്ള കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനം നിരന്തര സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ബജറ്റിൽ കേരളത്തെ പരിഗണിക്കുന്നത് എങ്ങനെയാകും എന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ആകെ വരുമാനത്തിന്‍റെ പകുതിയിലേറെ കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതം, ഗ്രാന്‍റ്, വായ്പ എന്നിവയായി ലഭിക്കുന്നതാണ്.

എന്നാൽ ധനകാര്യ വർഷത്തിന്‍റെ അവസാന പാദത്തിൽ ലഭിക്കേണ്ട 10233 കോടി രൂപയിൽ കേന്ദ്രം അനുവദിച്ച് 1900 കോടി രൂപ മാത്രമാണ്. കേന്ദ്രാവിഷ്കൃത സ്കീമുകൾക്കുള്ള ധനസഹായവും വലിയ തോതിൽ കുടിശികയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ കുടിശിക 1215 കോടി രൂപയും നെല്ല് സംഭരണത്തിൽ 1035 കോടി രൂപയുമാണ്. 2019ലെ പ്രളയ ദുരിതാശ്വാസ സഹായ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കി.

കേരളത്തോട് വിവേചനപരമായി കേന്ദ്രം പെരുമാറുന്ന സാഹചര്യത്തിലെ ബജറ്റ് അത്രത്തോളം പ്രതീക്ഷയും കേരളത്തിന് നൽകുന്നില്ല.

വായ്പാ പരിധി ഉയർത്തുക, ചരക്ക് സേവന നികുതിയുടെ നഷ്ടപരിഹാരം കൃത്യമാക്കുക, കാർഷിക മേഖയ്ക്ക് സഹായം നൽകുക ഇവ അടിയന്തരമായി പരിഗണിക്കേണ്ടവയാണ്.

എന്നാൽ ഇതിൽ തുടരുന്ന നിസംഗ നിലപാട് കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ഉൾപ്പെടെ സാരമായി ബാധിച്ചു ക‍ഴിഞ്ഞു.

നികുതിയിൽ ഇളവ് എങ്ങനെ കൂട്ടാമെന്ന് ചിന്തിക്കുകയും ധനകമ്മി കൂട്ടാൻ പാടില്ല എന്ന മനോഭാവവും വിരോധാഭാസമാണെന്നാണ് സംസ്ഥാന നിലപാട്. അതുകൊണ്ട് തന്നെ ബജറ്റിൽ കേരളത്തിന്‍റെ സ്ഥാനമെന്താകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News