സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്.

സെൻസസ് ഡയറക്ടറും യോഗത്തിൽ പങ്കെടുക്കും. രണ്ടു ഘട്ടമായാണ് സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യഘട്ടത്തോടോപ്പം ജനസംഖ്യാ രജിസ്റ്റർ പുതുക്കലും നടത്താനാണ് കേന്ദ്ര നിർദേശം.

ഇതിനോട് സഹകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യം കേന്ദ്രത്തേയും അറിയിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News