നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ പൂര്‍ത്തിയാക്കും

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് രാവിലെയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാടിലെത്തിക്കാൻ ആണ് തീരുമാനം.

കാഠ്മണ്ഡു ടീച്ചര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ഏട്ട് മലയാളികളുടെ മൃതദേഹം രാവിലെ 9.30 ന് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആരംഭിക്കും.

ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം വിമാനമാര്‍ഗ്ഗം ദില്ലിയിലോ, മുബൈയിലോ എത്തിക്കും.

ഒരേ വിമാനത്തില്‍ തന്നെ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാനാണ് എംബസി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനായി എയര്‍ഇന്ത്യ അധികൃതരുമായി സംസാരിക്കുന്നുണ്ട്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ ത്വരിതപെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പായ നോര്‍ക്കാ റൂട്ട്സ് നേപ്പാളിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News