പൗരത്വ ഭേദഗതി നിയമം: സ്റ്റേ ഹര്‍ജികള്‍ തള്ളാതെ സുപ്രീംകോടതി, കേന്ദ്ര സത്യവാങ്മൂലത്തിന് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായി.

ഹര്‍ജികളിന്‍മേല്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാ‍ഴ്ച സമയം അനുവദിച്ചു. ആറാ‍ഴ്ച സമയമായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന കേരളത്തിന്റെ ഒറിജിനൽസ്യൂട്ട്‌ ഇന്ന് പരിഗണിക്കുന്നില്ല. നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ആസാം, ത്രിപുര ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കണമെന്ന ഇന്ദിരാ ജയ്സിങിന്‍റെ വാദം കോടതി അംഗീകരിച്ചു. ഇവ രണ്ടാ‍ഴ്ചയ്ക്ക് ശേഷം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

ചട്ടങ്ങള്‍ പോലും തയ്യാറാക്കാതെയാണ് ഉത്തര്‍പ്രദേശില്‍ എന്‍പിആര്‍ നടപടികള്‍ ആരംഭിച്ചതെന്നും എ‍ഴുപത് വര്‍ഷം നടപ്പിലാക്കാത്തത് രണ്ടുമാസം നീട്ടിവച്ചാല്‍ എന്ത് സംഭവിക്കാനാണെന്ന് സിബല്‍ കോടതിയില്‍ ചോദിച്ചു.

ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആ‍റാ‍ഴ്ച സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ നാലാ‍ഴ്ച സമയം ലഭിച്ചതാണെന്നും സിബല്‍ കോടതിയില്‍. ഹര്‍ജികളിന്‍മേല്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരുമാസം സമയം അനുവദിച്ചേക്കുമെന്ന് സൂചന.

പുതിയ ഹര്‍ജികള്‍ അനുവദിക്കരുതെന്ന കേന്ദ്രത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി ഹര്‍ജികള്‍ വന്നുകൊണ്ടേയിരിക്കുന്നു ഇത് തടയാന്‍ കോടതിക്ക് ക‍ഴിയില്ല. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാ‍ഴ്ചത്തെ സമയം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here