ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇംപീച്ച്‌മെന്റിന്റെ തുടക്കത്തില്‍ തന്നെ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില് കൊമ്പുകോര്‍ത്തു.

എന്നാല്‍ തുടക്കം ട്രംപിന് അനുകൂലമാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി വൈറ്റ് ഹൗസ് രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളിയതാണ് ട്രംപിന് ആശ്വാസമായത്.

ഇംപീച്ച്‌മെന്റിനായി രണ്ട് കുറ്റങ്ങളാണ് ഡെമോക്രാറ്റുകള്‍ ട്രംപിനെതിരെ ഉയര്‍ത്തുന്നത്. ഒന്ന് വരുന്ന നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി ട്രംപ് ഉക്രെയ്‌നിന്റെ സഹായം തേടി എന്നതാണ്.

യുക്രെയിന് ദശലക്ഷക്കണക്കിന് ഡോളര്‍ സൈനിക സഹായം തടഞ്ഞുവെന്നും യുക്രെയിന്‍ പ്രസിഡന്റുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ച വിലപേശലുകള്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ടായി.

തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായേക്കാവുന്ന ജോ ബിഡനെതിരെ ഉക്രെയ്ന്‍ പരസ്യമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നു. വോട്ടെടുപ്പുകളില്‍ ട്രംപിനെക്കാള്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് ജോ ബിഡന്‍.

കഴിഞ്ഞവര്‍ഷം നടന്ന ആദ്യത്തെ ഇംപീച്ച്‌മെന്റ് ഹിയറിങ്ങില്‍ സാക്ഷികളെ ബാജരാക്കാതെ തടഞ്ഞുവച്ച് കോണ്‍ഗ്രസിനെ തടസപ്പെടുത്തിയെന്നുമാണ് ആരോപണങ്ങള്‍. അമേരിക്കയില്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് വിധേയനാവുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡെണാള്‍ഡ് ട്രംപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News