പ്ലാസ്റ്റിക്കിന് പുതിയ ബദലുമായി കൊല്ലത്തെ തട്ടുകടക്കാരന്‍

പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി തുടങിയതോടെ കവറിന് ബദൽ മാർഗ്ഗവുമായി തട്ടുകടക്കാരന്റെ തട്ടുപൊളിപ്പൻ ഐഡിയാ. പാഴ്സലായി കറികൾ നൽകാൻ ചിരട്ടയും ഉപയോഗിക്കാമെന്ന് കൊല്ലത്തെ തട്ടുകടക്കാരൻ തെളിയിച്ചു.

ഇത് കൊല്ലം ആനന്ദവല്ലീശ്വരത്തെ മധുവിന്റെ തട്ടുകട, ചിക്കൻ കറിമുതൽ തക്കാളികറി വരെ ലഭ്യമാണ്.പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലായതോടെ മധു കവർ ഉപേക്ഷിച്ച, പാഴ്സലും നിർത്തി, വ്യാപാരവും കുറഞ്ഞു.

പാത്രം കൊണ്ടു വരുന്നവർക്ക് മാത്രം കറി നൽകി പക്ഷെ നിരവദി പേർ പാഴ്സൽ വാങാൻ പാത്രമില്ലാതെത്തി നിരാശരായി മടങി ഇതോടെ മധു കണ്ടെത്തിയ ബദൽ മാർഗ്ഗമായിരുന്നു ചിരട്ട.

കൽപ്പക വൃക്ഷത്തിന്റെ സംഭാവനയായ ചിരട്ട തിളച്ച വെള്ളത്തിലിട്ട് ശുദ്ധിയാക്കി പാത്രമാക്കി മാറ്റി. ബീഫ് കറി ഉൾപ്പടെ സുരക്ഷിതമായി ചിരട്ടയിൽ വാട്ടിയ വാഴ ഇലകൊണ്ട് പൊതിഞ്ഞ് ചോരാതെ പാക്ക് ചെയ്തു നൽകി. പരീക്ഷണം വിജയിച്ചതോടെ ദിവസവും 50 ചിരട്ടയുമായാണ് മധുവിന്റെ വരവ്. ഒരു കാലത്ത് ചിരട്ടയും മുളയുമൊക്കെയായിരുന്നു മനുഷ്യൻ വെള്ളം കുടിക്കുന്നതിനും സംഭരിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News