പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് ജനുവരി 18ന് സേവാദള്‍ ഹോസ്റ്റല്‍ മുറിയില്‍ പന്ത്രണ്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ 14 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

ആത്മഹത്യാ പ്രേരണ,പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഹോസ്റ്റലില്‍ നിന്ന് കണ്ടെടുത്ത 18 പേജുളള ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

ആത്മഹത്യാ കുറിപ്പില്‍ സഹപാഠികള്‍ തന്നെ ലൈംഗികമായി ആക്രമിച്ചതിനെ കുറിച്ച് വിദ്യാര്‍ത്ഥി വിവരക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ വാച്ചുമാനെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു.

സഹപാഠികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതില്‍ മനംനൊന്താണ് ആണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പിലുള്ളതായി പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News