ആക്രമണം: ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടര്‍ പ്രിയ

ഭോപ്പാല്‍: റാലിക്കിടെ മുടിയില്‍ പിടിച്ച് വലിച്ച ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടര്‍.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ ഞായറാഴ്ച മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ പ്രിയയുടെ മുടിയാണ് ബിജെപി ഗുണ്ടകള്‍ പിടിച്ചുവലിച്ചത്.

രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയത്താണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാര്‍ക്കുമിടയില്‍ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വര്‍മയുടെ മുടി പിടിച്ച് വലിച്ചത്.

ഇതോടെ ഇവര്‍ ബിജെപി പ്രവര്‍ത്തകരെ തിരിച്ചടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News