‘പിണറായി വിജയന്റെ നിലപാട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃക’; മുനീറിന്റെ ഉപവാസ സമരത്തില്‍ അഭിഭാഷക ദീപിക

കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി വിഷയത്തിലെടുത്ത നിലപാട് അഭിനന്ദനീയമാണെന്ന് ദീപിക സിംഗ് രജാവത്ത്.

അദ്ദേഹം ഈ വിഷയത്തിലെടുത്ത നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും ദീപിക അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ എംകെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ദീപിക.

പിണറായി വിജയന്‍ നിയമത്തിനെതിരെ നിലപാടെടുത്തതോടെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കും അത് പിന്തുടരാനായത്.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് സംരക്ഷിച്ച് നിര്‍ത്താനുള്ള എല്ലാ പോരാട്ടങ്ങളിലും നമ്മള്‍ കൈകോര്‍ക്കണമെന്നും ദീപിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News