വാഷിംഗ്ടണ്‍: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ ഫോണ്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി സൗദി അറേബ്യ.
മാധ്യമ റിപ്പോര്‍ട്ട് യുക്തിഹീനമാണെന്നാണ് സൗദിയുടെ പ്രതികരണം. സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ആവശ്യപ്പെടുകയാണെന്നും യുഎസിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.
ജെഫ് ബെസോസിന്റെ ഫോണ്‍ മാരക വൈറസ് കടത്തിവിട്ട് സൗദി കിരീടാവകാശി ചോര്‍ത്തിയെന്നാണ് കഴിഞ്ഞദിവസം അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ വാട്സ്ആപ്പ് ചാറ്റിംഗിനിടെയാണ് വൈറസുള്ള വീഡിയോ ഫയല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ജെഫ് ബെസോസിന് അയച്ചുനല്‍കി, ഫോണില്‍ നുഴഞ്ഞുകയറിയതെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ഫോണില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജെഫ് ബെസോസിന്റെ ഫോണില്‍ നിന്നും വന്‍തോതില്‍ ഡാറ്റ ചോര്‍ത്തിയെടുത്തുവെന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജെഫിന്റെ സുരക്ഷാ മേധാവിയും വിവരചോര്‍ച്ച നടന്നതായി സൂചന നല്‍കിയിരുന്നു. ജെഫിന്റെ ഫോണില്‍ സൗദി സര്‍ക്കാര്‍ കടന്നുകൂടിയെന്നും അതുവഴി ചില സ്വകാര്യ വിവരങ്ങള്‍ അതില്‍ നിന്നും അവര്‍ സ്വന്തമാക്കിയെന്നും സുരക്ഷ കണ്‍സള്‍ട്ടന്റ് ഗവിന്ദ് ഡെ ബേക്കര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.