‘എൻആർസി’ രേഖപ്പെടുത്തിയ റേഷൻ കാർഡ്, കേരളത്തിൽ എൻ ആർ സി നടപ്പിലാക്കി തുടങ്ങിയെന്ന പ്രചാരണത്തിന് പിന്നിലെ സത്യമെന്ത് ?

കഴിഞ്ഞ ദിവസം മുതലാണ് ‘Added to NRC ‘ എന്ന് രേഖപ്പെടുത്തിയ ഈ റേഷൻ കാർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

എൻ പി ആർ, എൻ ആർ സി എന്നിവ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുമ്പോഴും എൻആർസി ഉദ്യോഗസ്ഥർ നടപ്പിലാക്കി തുടങ്ങിയെന്നായിരുന്നു പ്രചാരണം. പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസറുടെ സീലും ഒപ്പും സഹിതമുള്ള റേഷൻ കാർഡായിരുന്നു പ്രചരിപ്പിച്ചത്.

ആ എൻ ആർ സി യല്ല ഈ എൻ ആർ സി..!! വസ്തുത ഇതാണ്.

New Ration Card എന്നതിന്റെ ചുരുക്കമാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന NRC. നിലവിലുള്ള റേഷൻ കാർഡിൽ നിന്ന് പുതിയ റേഷൻ കാർഡിലേക്ക് അംഗങ്ങളെ മാറ്റുമ്പോൾ പഴയ കാർഡിൽ നിന്ന് അംഗങ്ങളുടെ പേര് വെട്ടിയ ശേഷം ‘ added to NRC ( New Ration Card) എന്ന് രേഖപ്പെടുത്താറുണ്ട്.

കാലങ്ങളായി തുടരുന്ന രീതിയാണെങ്കിലും സി എ എ, എൻആർസി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടയിൽ ജനങ്ങളിൽ ആശങ്ക പരത്താൻ റേഷൻ കാർഡ് ചിലർ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമായതോടെ നൂറുകണക്കിന് കോളുകളാണ് പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസിലേക്കെത്തിയത്. മറുപടി പറഞ്ഞ് ഉദ്യോഗസ്ഥർ വലഞ്ഞു. വ്യാജ പ്രചാരണം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News