ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; വിവരം പുറത്തായത് ‘മാമനെ പേടിയാകുന്നു’യെന്ന് കുട്ടി പറഞ്ഞതോടെ

വര്‍ക്കല: ആറുവയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അയിരൂര്‍ പൊലീസ് പിടിയിലായി.

യൂത്ത് കോണ്‍ഗ്രസ് ഇലകമണ്‍ കായല്‍പ്പുറം യൂണിറ്റ് ഭാരവാഹി കായല്‍പ്പുറം കല്ലില്‍ തൊടിയില്‍ വീട്ടില്‍ വാവ എന്ന പ്രിന്‍സ് (30)ആണ് പിടിയിലായത്.

മൂന്നുമാസം മുമ്പാണ് സംഭവം. കുട്ടിയുടെ അച്ഛനും പ്രതി പ്രിന്‍സും സുഹൃത്തുക്കളായതിനാല്‍ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നു.

ഒരു ദിവസം കുട്ടിയെ ഇയാളെ ഏല്പിച്ച് മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. ഈ തക്കം നോക്കിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

മാമനെ പേടിയാകുന്നു എന്ന് കുട്ടി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

അയിരൂര്‍ എസ്എച്ച്ഒ രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News