ഹിന്ദുക്കള്‍ക്ക് പൗരത്വ നിയമം പ്രശ്‌നമല്ലല്ലോ? യുപി പൊലീസിന്റെ ചോദ്യം ഇങ്ങനെ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായവരോടുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ആക്ടിവിസ്റ്റ്.

നിങ്ങള്‍ ഹിന്ദുവല്ലേ, എന്തിനാണ് നിങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസുകാര്‍ ചോദിച്ചതെന്ന് റോബിന്‍ വര്‍മ്മ എന്ന ആക്ടിവിസ്റ്റ് പറഞ്ഞു.

സിഎഎ നിങ്ങള്‍ക്ക് ഒരു അപകടവും വരുത്തുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചെന്ന് റോബിന്‍ വര്‍മ്മ പറഞ്ഞു. ലക്‌നൗവില്‍ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ റോബിന്‍ അറസ്റ്റിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here