
പൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ എന്‍ഡിഎ കലങ്ങിമറിയുന്നു. സഖ്യകക്ഷികള്‍ മോദിക്കും അമിത്ഷാക്കുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഒരു സര്‍ക്കാറിന്റെ ശക്തിയുടെ ലക്ഷണമല്ലെന്നാണ് ഏറ്റവുമൊടുവില്‍ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ജനകീയ പ്രക്ഷോഭം നിങ്ങള്‍ കണക്കിലെടുക്കുന്നില്ലെങ്കില്‍ മുന്‍ഗണനാക്രമത്തില്‍ തന്നെ സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ മടിക്കുന്നതെന്തിനാണെന്നാണ് ട്വിറ്ററിലൂടെ പ്രശാന്ത് കിഷോര്‍ ചോദിച്ചിരിക്കുന്നത്. ധിക്കാരപൂര്‍വമാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്തോട് അമിത്ഷാ പ്രഖ്യാപിച്ചതെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടു സ്വീകരിക്കാന്‍ ജനതാദള്‍-യുവില്‍നിന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്.
പ്രതിപക്ഷം എത്ര പ്രതിഷേധിച്ചാലും സി.എ.എയും എന്‍.ആര്‍.സിയും നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ലഖ്‌നോവില്‍ നടന്ന റാലിയില്‍ അമിത് ഷാ പ്രഖ്യാപിച്ചത്. മുസ്‌ലിംകളെ മാറ്റിനിര്‍ത്താത്ത വിധമായിരിക്കണം പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരുത്തേണ്ടതെന്ന് ബി.ജെ.പിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ആവശ്യപ്പെടുന്നു. മുസ്‌ള്ീംങ്ങളോട് വിവേചനം കാണിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയമവും ചട്ടവും ഭേദഗതി ചെയ്തിട്ടായാലും മുസ്‌ലിം വിവേചനം അവസാനിപ്പിക്കണമെന്ന് അകാലിദള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here