ലോകം ശതകോടീശ്വരന്മാര്‍ വിഴുങ്ങുന്നു…

ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ, ഒന്ന് കേറിക്കിടക്കാന്‍ ഇടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികള്‍ പരക്കംപായുമ്പോള്‍ ലോകത്തിന്റെ സമ്പത്തുമുഴുവന്‍ ഒരുപിടി ശതകോടീശ്വരന്മാര്‍ കൈയടക്കുന്നു. ലോകമുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും ഇത് തുടര്‍ച്ചയായ പ്രതിഭാസം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ മുതലാളിത്തരാജ്യങ്ങളുടെ സാമ്പത്തികവേദി സമ്മേളനം ചേരുന്നതിനിടെ ഓക്സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട ‘ടൈം ടു കെയര്‍’ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. കോര്‍പറേറ്റ് കോടീശ്വരന്മാരുടെ ആസ്തി പലമടങ്ങ് വര്‍ധിച്ച് അസമത്വം അതിഭീകരമായി വളര്‍ന്നതായി റിപ്പോര്‍ട്ടിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന പത്തൊമ്പതോളം സംഘടനയുടെ കോണ്‍ഫെഡറേഷനാണ് ഓക്സ്ഫാം.ലോക ജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്തിനേക്കാള്‍ ആസ്തി 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടെ ലോകത്ത് ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ഇന്ത്യയിലെ 63 ശതകോടീശ്വന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര ബജറ്റ് തുകയേക്കാള്‍ കൂടുതല്‍. രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന 95.3 കോടി പാവപ്പെട്ടവരുടെ മൊത്തം ആസ്തിയുടെ നാലിരട്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here