എല്ലാവരും ഒന്നായി ചേര്‍ന്നാല്‍ മഹാശക്തിയാവും; രാജ്യം അപകടത്തിലാകുന്ന നീക്കത്തെ ചെറുക്കേണ്ടത് മഹാശക്തി പ്രകടനത്തിലൂടെ; യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി; ഒന്നിച്ചു നില്‍ക്കാനുള്ള സല്‍ബുദ്ധി ഉണ്ടാകണം

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യം അപകടത്തിലാകുന്ന നീക്കത്തെ ചെറുക്കേണ്ടത് മഹാശക്തിപ്രകടനത്തിലൂടെയാണ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മഹാശക്തിയായി മാറും. യോജിച്ചു നില്‍ക്കാനുള്ള സല്‍ബുദ്ധി ഉണ്ടാകണമെന്നാണ് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ അജണ്ട നടപ്പക്കാനല്ല കേരളത്തില്‍ ഒരു സര്‍ക്കാരുള്ളത്. ദേശീയ ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട കണക്കെടുപ്പ് കേരളത്തില്‍ ഉണ്ടാകില്ല. കേരളത്തിലുള്ളവര്‍ക്ക് ഈ കാര്യത്തില്‍ ആശങ്ക വേണ്ട.

പൗരത്വ നിയമത്തിന്റെ കാര്യത്തില്‍ കേരളത്തിന് വ്യക്തത കുറവില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമേ പാടുള്ളൂ. മതനിരപേക്ഷതയ്ക്ക് എതിരായ ഒരു നീക്കവും കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News