‘അംബേദ്കറിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ ഭരണഘടന സംസാരിക്കാന്‍ അവസരം നിഷേധിക്കുന്നു, എന്തുമാത്രം വിരോധാഭാസം’; ഗേറ്റിന് പുറത്ത് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് പ്രകാശ് കാരാട്ട്

ദില്ലി: അംബേദ്കര്‍ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് സംസാരിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ മെമ്പര്‍ പ്രകാശ് കാരാട്ടിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സര്‍വകലാശാല ഗേറ്റിന് പുറത്ത് നിന്ന് കാരാട്ട് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കാരാട്ടിനെ കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ താഴിട്ട ഗേറ്റിനപ്പുറം വന്നിരുന്നു.

‘അംബേദ്കറിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ അംബേദ്കറെഴുതിയ ഭരണഘടനയിന്മേല്‍ സംസാരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും, ഇത് എന്തുമാത്രം വിരോധാഭാസമാണെന്നും’ പ്രകാശ്കാരാട്ട് ചോദിച്ചു.

പ്രകാശ് കാരാട്ടിനെ സര്‍വകലാശാലക്കുള്ളില്‍ കയറ്റാതിരിക്കുന്നതിനായി കഴിഞ്ഞ ദിവസം പുതിയ നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ അധികൃതര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here