‘ഇത് ഹിന്ദുവിന്റെ ഭൂമി, നിന്നെ വേണമെങ്കില്‍ കൊല്ലും’; ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണപരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ വധഭീഷണിയുമായി ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകള്‍ #WatchVideo

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികളായ സ്ത്രീകളുടെ കയ്യേറ്റവും വധഭീഷണിയും.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന കൊച്ചി കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പരിപാടിയിലാണ് കൊലവിളിയുമായി സംഘിണികള്‍ യുവതിയെ ആക്രമിച്ചത്. പൗരത്വ നിയമത്തെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ച് നടത്തിയ പ്രസംഗത്തെ എതിര്‍ത്തതാണ് വിഎച്ച്പി, ആര്‍എസ്എസ് വര്‍ഗീയവാദികളെ ചൊടിപ്പിച്ചത്.

സിഎഎയെ ന്യായീകരിച്ചു കൊണ്ട് മാതൃസമിതി നടത്തിയ വിശദീകരണ പരിപാടിയില്‍ എത്തിത യുവതിയാണ് പ്രതിഷേധവുമായെത്തിയത്. എന്നാല്‍, വേദിയിലിരുന്ന സ്ത്രീകള്‍ ഇവരെ തടയുകയും ആക്രോശിക്കുകയുമായിരുന്നു. ‘ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെ‘ന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞപ്പോള്‍ ‘നീയൊക്കെ ഹിന്ദുവാണോ?’ എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

നെറ്റിയില്‍ സിന്ദൂരം തൊടുന്നത് മക്കളെ ഇതരമതസ്ഥരില്‍നിന്ന് രക്ഷപ്പെടുത്താനാണെന്ന് തികഞ്ഞ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഒരു സ്ത്രീയുടെ സംസാരത്തില്‍ ഉണ്ടായത്. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് നിയമത്തെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു. അസഭ്യ വര്‍ഷത്തിനൊപ്പം ശാരീരികമായും സംഘം യുവതിയെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News