ലൈഫ് പദ്ധതിക്ക് അബ്ദുള്ള സൗജന്യമായി നല്‍കിയത് ഒരേക്കര്‍ ഭൂമി

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍പദ്ധതിക്ക് ഒരേക്കര്‍ ഭൂമി നല്‍കി കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. ഭൂമിയുടെ രേഖകള്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികള്‍ക്ക് ഇവിടെ സര്‍ക്കാര്‍ വീടുവച്ച് നല്‍കും.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ‘ലൈഫിന്’ കൈത്താങ്ങുമായാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള കുടുംബസമേതം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. തന്റെ പേരിലുള്ള ഒരേക്കര്‍ ഭൂമിയുടെ രേഖകള്‍ അബ്ദുള്ള മുഖ്യമന്ത്രിക്ക് കൈമാറി.

ലൈഫ് മിഷന്റെ മൂന്നാം ഘട്ടമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഭൂമിയും വീടും ഇല്ലാത്ത 87 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ നല്ല മനസ്സുകൊണ്ട് നല്‍കിയ ഈ ഭൂമിയില്‍ സര്‍ക്കാര്‍ പണിത് നല്‍കുന്നത്.

തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983 ലാണ് കടയ്ക്കലില്‍ എത്തുന്നത്. കൂലിപ്പണിക്കായി നാട്ടിലെത്തി ജീവിതം തള്ളി നീക്കിയ അബ്ദുള്ള ഇപ്പോള്‍ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്.

നിര്‍ധന യുവതികളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ധനസഹായം, വീട് വെച്ചു കൊടുക്കല്‍, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കടയ്ക്കല്‍ സ്വദേശികള്‍ക്ക് സുപരിചിതനാണ് ഇന്ന് അബ്ദുള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News