ഇന്ത്യ മുട്ടുകുത്തുകയില്ലാ…നമ്മള്‍ നിശബ്ദരാവുകയും ഇല്ലാ; മനുഷ്യ മഹാശൃംഖലയ്ക്ക് പ്രൊമോ വീഡിയോ ഒരുക്കി സിപിഐഎം; വൈറല്‍

മനുഷ്യമഹാശൃംഖലയുടെ പ്രചരണാർത്ഥം സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പ്രോമോ വീഡിയോ വൈറലാകുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ സർക്കാർ നിലപാടും വീഡിയോ നൽകുന്നു.

പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന മാസ് ഡയലോഗും നാല് മിനിറ്റുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലായിരിക്കുകയാണ്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വഴികാട്ടുന്ന കേരളം റിപ്പബ്ലിക് ദിനത്തില്‍ തീര്‍ക്കുന്ന മനുഷ്യമഹാശൃംഖലയും ചരിത്രത്തിലിടം നേടും.  ജനങ്ങളെ ഒന്നായി അണിനിരത്തി തെക്ക് കളിയിക്കാവിള മുതല്‍ വടക്ക് കാസര്‍കോടുവരെയാണ് മനുഷ്യമഹാശൃംഖല തീര്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here