ഫിസിക്കലി ചലഞ്ച്ഡ് 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകയ്ക്ക്

ഫിസിക്കല് ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകക്ക്.

ഫൈനലിൽ കേരളത്തിനെ 148 റണ്സിന് തോൽപ്പിച്ചാണ് കർണ്ണാടക ഫിസിക്കലി ചലഞ്ച്ഡ് ക്രിക്കറ്റ് ടീം വിജയികളായത്. ഓപ്പണർ മഞ്ജുനാഥ പുറത്താകാതെ നേടിയ 97 റണ്സാണ് കർണ്ണാടകക്ക് കരുത്തായത്.

പരിമിതികളെ മറികടന്ന ഉൾക്കരുത്തിൽ അവർ കൃഷ്ണഗിരിയിലെ മൈതാനത്തിറങ്ങി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന്‍റെ തീരുമാനം തെറ്റി. കർണ്ണാടക ക്യാപ്റ്റൻ പ്രകാശ് ഹൊന്നാവാദ് വിഷ്ണു പി ആറിന്‍റെ പന്തിൽ ആദ്യം പുറത്തായെങ്കിലും മഞ്ജുനാഥ ഫോമിലേക്കുയർന്നു.

14 ഫോറും 3 സിക്സറും പറത്തിയ മഞ്ജുനാഥ 61 പന്തിൽ നിന്നാണ് സെഞ്ച്വറിക്ക് മൂന്ന് റണ്ണിനുതാ‍ഴെയെത്തിയത്.
പോണ്ടിച്ചേരിയെ തോൽപിച്ചെത്തിയ കേരള ടീമിന്‍റെ ബൗളിംഗ് നിരയെ തകർത്ത മഞ്ജുനാഥ 97 റണ്സുമായി പുറത്താവാതെ നിന്നപ്പോൾ മൂന്നാമതായിറങ്ങിയ രാജേഷ് 83 റണ്സ് അടിച്ചുകൂട്ടി.

ഇതിൽ 7 കൂറ്റൻ സിക്സറുകളുണ്ടായിരുന്നു. 20 ഓവർ പിന്നിടുമ്പോൾ കർണ്ണാടക മൂന്നിന് 242 എന്ന മികച്ച സ്കോറിലെത്തി. ശിവശങ്കരയെ ശംഭുമോനും രാജേഷിനെ അനന്തുവും റണ്ണൗട്ടാക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ കേരളത്തിന്‍റെ ആദ്യ മൂന്ന് പേരും പെട്ടെന്ന് മടങ്ങി. ശങ്കർ സാജന്‍റെ പന്തിൽ ജിതേന്ദ്രയുടെ ക്യാച്ചിൽ പുറത്തായ സിയാദ് അസീസ് മാത്രമാണ് 32 റണ്ണെടുത്ത് കേരളബാറ്റിങ്നിരയിൽ തിളങ്ങിയത്.എട്ടുപേർ രണ്ടക്കം കാണാതെ പുറത്തായി.

കർണ്ണാടകക്കായി ശങ്കർ സാജ്ജൻ 4 വിക്കറ്റ് വീ‍ഴ്ത്തി. 14.2 ഓവറിൽ 94 റണ്സിൽ കേരളം വീണപ്പോൾ കർണ്ണാടക വിജയം 148 റണ്സിന്. കേരളം തമി‍ഴ്നാട് കർണ്ണാടക പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളാണ് ടൂർണ്ണമെന്‍റിലുണ്ടായിരുന്നത്. വിവിധ ശാരീരിക പരിമിതികളുള്ള 70 പേരാണ് നാല് ടീമുകളിലായി ടൂർണ്ണമെന്‍റിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News