നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.തിരുവനന്തപുരം സ്വദേശികളുടെ മൃദദേഹം ഇന്നും,കോ‍ഴിക്കാട് സ്വദേശികളുടെ മൃതദേഹം നാളെയുമായാണ് നാട്ടിലെത്തിക്കുക. മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള ചിലവ് വഹിക്കാൻ തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനസർക്കാരാണ് ചിലവ് വഹിക്കുന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം സ്വദേശി പ്രവീണ്‍കുമാറിന്‍റേയും കുടുംബത്തിന്‍റേയും മൃതദേഹം കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലെത്തിക്കും.

വൈകിട്ട് ആറിന് തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. തുടർന്ന് വീട്ടിലെക്ക് കൊണ്ട് പോകുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

എന്നാൽ കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാറിന്‍റേയും കുടുംബത്തിന്‍റേയും വൈകിട്ട് മാത്രമെ ഡൽഹിയിൽ എത്തിക്കു. ഉച്ചക്ക് മൂന്ന് മണിയോടെ കാഠ്മണ്ഡുവിൽ നിന്ന് കൊണ്ട് വരുന്ന മൃതദേഹം വെള്ളിയാ‍ഴ്ച രാവിലെ ഒമ്പത് മണിക്ക് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയകു‍ഴപ്പമുണ്ടായത് സംസ്ഥാന സർക്കാർ ഇടപെട്ട് പരിഹരിച്ചു. നാട്ടിലെത്തിക്കാന്‍ വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു കരുതിയിരുന്നത്.

ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും നേപ്പാളിലെ ഇന്ത്യന്‍ എംബസിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതോടെ വിമാനകൂലിയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു.

അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെട്ട മുഖ്യമന്ത്രി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള ചിലവ് വഹിക്കുെമന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോർക്കയാണ് ചിലവ് വഹിക്കുന്നത്.
കൈരളിന്യൂസ് തിരുവനന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News