ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റിൽ

ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർ അറസ്റ്റിൽ. ചേർത്തല സ്വദേശികളായ വിനീഷ്,രാംജിത്ത് ലാൽ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്

ഉറുകുന്ന് സൊസൈറ്റിക്ക് പുറകുവശമുള്ള ബാബു എന്നയാളുടെ വീട്ടിലെ കക്കൂസ് മാലിന്യവും, 12.01.2020 ൽ ഉറുകുന്ന് പെട്രോൾ പമ്പിലെ കക്കൂസ് മാലിന്യവും ഉറുകുന്ന് കനാലിൽ തള്ളിയ കേസിലാണ് പ്രതികൾ പിടിയിലായത്.

ഇവർ മാലിന്യം തളളാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇവർ സ്ഥിരമായി ഉറുകുന്ന് കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നതായി മനസിലാക്കിയ തെന്മല പോലീസ് കുറച്ചുനാളായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു.

കക്കൂസ് മാലിന്യം എടുക്കാൻ എന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടതിൽ വാഹനവുമായി എത്തിയ ഇവരെ തെന്മല എസ്.ഐ വി.എസ് പ്രവീൺ, എസ്.സി.പി.ഒ മാരായ സന്തോഷ്, ജലാലുദ്ധീൻ സി.പി.ഒ അനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News