സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ മറച്ചുവച്ച് ആശുപത്രി അധികൃതര്‍; മരണം 17; അഞ്ഞൂറിലധികം പേര്‍ ചികിത്സയില്‍

ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയിലാണ് മലയാളി നഴ്‌സിന് രോഗം പടര്‍ന്നതെന്നാണ് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നത്.

അതേസമയം നഴ്‌സിന് കൊറോണ വൈറസ് ബാധിച്ച കാര്യം ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുന്നതായും നഴ്‌സുമാര്‍ വ്യക്തമാക്കി. അതേസമയം രോഗവിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും നഴ്സുമാര്‍ വ്യക്തമാക്കി.

അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News