‘ഞാനും ഒരു ഹിന്ദുവാ, പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല’; ഇത്തരം ലേഡീ സൂപ്പര്‍സ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകള്‍ക്ക് മാതൃകയാകേണ്ടത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആര്‍എസ്എസ് അനുഭാവികള്‍ നടത്തിയ കയ്യേറ്റത്തിനും വധഭീഷണിയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. പൗരത്വ നിയമത്തിനെതിരെ ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയ സ്ത്രീയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി.

നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു സ്ത്രീകളായ സംഘികളുടെ ആക്രമണം. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെയാണ് സംഘി സ്ത്രീകള്‍ ആക്രമണം നടത്തിയത്. ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പെരുമണ്ണ എഴുതിയ കുറിപ്പ്:

ഞാനെന്റെ ചാള്‍സ് ശോഭരാജിലും പിന്നെ ദാ ഹിന്ദു തീവ്രവാദികളായ ഒരുപറ്റം ഊളകളേ ഇങ്ങനെ ഇരട്ടച്ചങ്കോടെ നേരിട്ട ആ സ്ത്രീയിലും മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ ??

‘ഞാനും ഒരു ഹിന്ദുവാ ‘ പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല’ എന്ന് കാക്ക കൊത്താത്ത ഊളകളുടെ മുഖത്ത് നോക്കി ഒരു കുലുക്കവുമില്ലാതെ പറഞ്ഞപ്പോഴുണ്ടായ രോമാഞ്ചമുണ്ടല്ലോ അതാണ് ഈ നാടിന്റെ സൗന്ദര്യവും സുഖവും.

സുഭദ്രയുടെയും അപ്പന്റെയും മാതൃകയില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചു ആദിവാസികള്‍ക്ക് അപ്പക്കഷ്ണം എറിഞ്ഞുകൊടുത്തു ചാരിറ്റി നടത്തുന്ന അഭ്രപാളികളിലെ സെലിബ്രറ്റികളല്ല എന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ഇതാ സഹജീവികള്‍ പ്രതിസന്ധിയിലായപ്പോള്‍, ഭരണകൂടം മനുഷ്യത്വ വിരുദ്ധമായപ്പോള്‍ ഒറ്റയാള്‍ പ്രതിഷേധങ്ങളും നിലപാടുകളുമെടുക്കുന്ന രാഷ്ട്രത്തിനു മുതല്‍കൂട്ടായ ഇത്തരം ലേഡീ സൂപ്പര്‍സ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകള്‍ക്ക് മാതൃകയാകേണ്ടത്.

‘ഇത് ഹിന്ദുവിന്റെ ഭൂമി, നിന്നെ വേണമെങ്കില്‍ കൊല്ലും’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News