നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍

വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ശേഷം രാജ്യം ചര്‍ച്ചചെയ്ത നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയിൽ അധികൃതർ.

നിർഭയ കേസിലെ നാല് കുറ്റവാളികൾക്ക് ജയിൽ അധികൃതർ നോട്ടീസ് നൽകി. അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞു കൊണ്ടുള്ള നോട്ടീസാണ് പ്രതികള്‍ക്ക് നല്‍കിയത്.

അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്നും സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ, മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ എന്നുള്‍പ്പെടെ ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും പ്രതികള്‍ ഇതിന് മറുപടി നല്‍കാന്‍ തയ്യാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here