കളിയിക്കാവിള കൊലപാതകം; മൂന്ന്പേര്‍കൂടി അറസ്റ്റില്‍; കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു

കളിയിക്കാവിള സ്പെഷ്യൽ എസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

ദേവീ പട്ടണം സ്വദേശികളായ മുഹമ്മദ് ഖാനി, മുഹമ്മദ് അലി, അമീർ അലി എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്.

പ്രതികൾക്ക് പണവും, സിം കാർഡും എത്തിച്ച് നൽകിയവരാണ് അറസ്റ്റലായത്. ചെന്നൈ എന്‍ഐഎ സംഘമാണ് പിടികൂടിയത്.

എസ്ഐ വില്‍സനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റേഷന് സമീപത്തുള്ള ഓടയില്‍ നിന്നുമാണ് തോക്ക് കണ്ടെത്തിയത്.

പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയത് പ്രതികള്‍ക്ക് ഇത് എങ്ങനെ ലഭിച്ചുവെന്നതിലും കൂടുതല്‍ അന്വേഷണം ആവശ്യമാണ്.

കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചു. അതീവ രഹസ്യമായി മാധ്യമങ്ങളെയും ,പൊതുജനങ്ങളെയും ഒഴിവാക്കിയാണ് തെളിപ്പെടുപ്പ് നടത്തിയത്.

കളിയിക്കാവിള ചെക്ക് പോസ്റ്റ്, നെയ്യാറ്റിൻകര പള്ളി എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വന്നത് പാതിരാത്രി 12.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News