സൗദിയിലെ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണം; കെ വി അബ്ദുൾ ഖാദർ എംഎൽഎ

കൊറോണ വെെറസ് സ്ഥിരീകരിച്ച സൗദി അറേബ്യയിലെ അബഹയിലെ സൗകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എം എൽ എ ആവശ്യപ്പെട്ടു.

അബഹയിലെ സ്വകാര്യ ആശുപത്രിയായ ഹയാതില്‍ നൂറോളം മലയാളി നഴ്സുമാര്‍ തൊഴിലെടുക്കുന്നുണ്ട്.ഇവിടുത്തെ ഫിലിപ്പിനോ നഴ്സിന് രോഗം ബാധിച്ചതായി കണ്ടെത്തി. ഇതെ തുടര്‍ന്നുള്ള പരിശോധനയില്‍ ഒരു മലയാളി നേഴ്സിന് വെെറസ് പൊസിറ്റീവാണെന്ന് വ്യക്തമായിട്ടുണ്ട്‌.

മറ്റ് നഴ്സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അദ് ദേഹം ആവശ്യപ്പെട്ടു.അതിനായി സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യന്‍ മിഷന്‍ തയ്യാറാകണമെന്നും അബ്ദുള്‍ ഖാദര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News