മത്സരം ഇന്ത്യയും പാകിസ്താനും തമ്മിൽ; “ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമെന്ന് ബിജെപി നേതാവ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണെന്ന്‌ ബിജെപി നേതാവ് കപില്‍ മിശ്ര. ട്വിറ്ററിലൂടെയായിരുന്നു കപി മിശ്രയുടെ പ്രതികരണം. “ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും’ എന്നായിരുന്നു ട്വീറ്റ്.

ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍, കഴിഞ്ഞ ആഗസ്തിലാണ്‌ ബിജെപിയില്‍ ചേർന്നത്‌. അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, പാര്‍ട്ടി വിട്ടതിനു പിന്നാലെ കേജ്‌രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.

70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. പതിനൊന്നിനാണ് ഫലപ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News