പൗരത്വഭേദഗതി: നടപ്പിലാക്കാണമെങ്കില്‍ ഞങ്ങളുടെ ജഡത്തിനു മീതെ കടന്നുകൊണ്ടുമാത്രമേ സാധിക്കു

പൗരത്വ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ പ്രശംസിച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.രാജ്യത്തുടനീളം സഞ്ചരിച്ച് ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി പേരാടാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് ആസാദ് ഷഹീന്‍ബാഗില്‍ പറഞ്ഞു.”

അംബേക്കര്‍ പറഞ്ഞിട്ടുണ്ട് സ്ത്രീകള്‍ നയിക്കുമെന്ന്. ഇന്ന് ഭരണഘടന അപകടത്തില്‍ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ ഭരണഘടനയ്ക്കായി പോരാടി രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്.” ആസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here