“ആസാദി’ മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാണ്‍പൂരില്‍ പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി സംഘിടിപ്പിച്ച യോഗത്തില്‍ സംസാരിക്കുമ്പോഴാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രക്ഷോഭകര്‍ക്കെതിരെ സംസ്ഥാന വ്യാപമായി ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here