വധശിക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം; അന്ത്യാഭിലാഷം പറയാതെ നിര്‍ഭയ പ്രതികള്‍

അന്ത്യാഭിലാഷം എന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ നിര്‍ഭയ കേസ് പ്രതികള്‍. ശിക്ഷ നടപ്പാക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പ്രതികള്‍ മൗനം പാലിക്കുന്നതു ദുരൂഹതയാണ്.കുടുംബാംഗങ്ങളെ കാണണോ, സ്വത്തിന്റെ വില്‍പത്രം തയാറാക്കണോ തുടങ്ങിയ ചോദ്യങ്ങളാണു പ്രതികളോടു ചോദിച്ചത്. ഈ രണ്ടു കാര്യങ്ങളും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ ആവശ്യപ്പെട്ടാല്‍ നടത്തിക്കൊടുക്കണമെന്നാണു നിയമം.

രണ്ടു ചോദ്യത്തിനും നാലു പ്രതികളും ഒരു പോലെ മൗനം പാലിക്കുകയാണ്. ശിക്ഷ നടപ്പാക്കുന്നതിനു കൂടുതല്‍ സമയം കിട്ടുമെന്ന പ്രതീക്ഷയിലാണു പ്രതികള്‍ തന്ത്രപരമായ മൗനം സ്വീകരിക്കുന്നത് എന്നാണു നിഗമനം. പ്രതികളുടെ അവസാന നിമിഷത്തിലെ ഇടപെടലിനെ തുടര്‍ന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന ശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News