100 രൂപ കൈയിലുണ്ടോ..! ഇറ്റലിയില്‍ ഒരു വീട് വാങ്ങാം..

100 രൂപയുണ്ടെങ്കില്‍ ഇറ്റലിയില്‍ ഒരു വീട് സ്വന്തമാക്കാം.. ഞെട്ടണ്ട സംഗതി കാര്യമാണ്. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലെ ബിസാക്ക എന്ന പട്ടണത്തിലാണ് 100 ല്‍ താഴെ വിലയ്ക്ക് വീട് വാങ്ങാനാവുക.

1 ഡോളറാണ് വീടുകളുടെ വില. ഒരു യൂറോയ്ക്കാണ് ഒരു വീട് നല്‍കുന്നത്. തൊണ്ണൂറോളം വീടുകളാണ് പട്ടണത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്.

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുണ്ടായിരുന്ന ജനങ്ങള്‍ വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയതോടെയാണ് ഈ വീടുകളെല്ലാം അനാഥമായത്. ബിസാക്ക പട്ടണത്തിലെ തെരുവുകളില്‍ ഇത്തരത്തില്‍ ധാരാളം വീടുകളുണ്ടെങ്കിലും പലതും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലാണ്.

ഒരു കാലത്ത് ഭൂകമ്പങ്ങളുണ്ടായതും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കായി നഗരങ്ങളിലേക്കുള്ള കുടിയേറ്റവും കൂടിയായപ്പോള്‍ പട്ടണത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു.

1980കളിലാണ് അവസാനമായി ഇവിടെ ഭൂകമ്പം ഉണ്ടായത്. തെരുവുകളോട് ചേര്‍ന്ന് അടുങ്ങിയിരിക്കുന്ന വീടുകളായതിനാല്‍ ആളുകള്‍ കൂട്ടമായി താമസിക്കുന്നതിനോടാണ് വീടുകളുടെ ചുമതല ഏറ്റെടുത്തിരിക്കുന്ന അധികൃതര്‍ക്ക് താല്പര്യം.

ബിസാക്കിയ നഗരസഭയില്‍ നിന്നു നേരിട്ട് തന്നെ വീടുകള്‍ വാങ്ങാം. വീട് വാങ്ങുന്നവര്‍ തന്നെ വീടിന്റെ അറ്റകുറ്റപ്പണി ചെയ്യണമെന്നാണ് നഗരസഭ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍കിയയുടെ ഏക നിബന്ധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News