ലൈഫ് മിഷൻ പദ്ധതി: തൃശൂർ ജില്ലയിൽ മുന്നിൽ കൊടുങ്ങല്ലൂർ നഗരസഭ

കേരള സർക്കാരിന്റെ ലൈഫ്മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി പ്രകാരം തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച നഗരസഭയ്ക്കുള്ള അവാർഡ് കൊടുങ്ങല്ലൂർ നഗരസഭ കരസ്ഥമാക്കി. ഒന്നാം ഘട്ടത്തിൽ നൂറ് ശതമാനം വീടുകൾ പൂർത്തിയാക്കിയ നഗരസഭയ്ക്കുള്ള അവാർഡിനും കൊടുങ്ങല്ലൂർ അർഹമായി.

പദ്ധതി പ്രകാരം 629 വീടുകളാണ് നഗരസഭ പൂർത്തിയാക്കിയത്. തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ലൈഫ്മിഷൻ ജില്ലാ തല കുടുംബ സംഗമത്തിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീനിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അവാർഡുകൾ ഏറ്റുവാങ്ങി.

ആകെ 1081 വീടുകൾ നിർമ്മിക്കുന്നതിൽ കഴിഞ്ഞ ഒന്നര വർഷം കൊണ്ടാണ് 629 വീടുകൾ നിർമ്മാണം പൂർത്തിയാക്കി നൽകിക്കഴിഞ്ഞത്. മൂന്ന് മാസത്തിനകം ബാക്കിയുള്ള വീടുകൾ കൂടി നിർമ്മാണം പൂർത്തീകരിച്ച് നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like