പ്രളയത്തിലും അരക്കൊപ്പം വെള്ളത്തിലൂടെ ആംബുലന്‍സിനു വഴി കാട്ടി; 12 വയസ്സുകാരന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലൂണ്ടായ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും, അരക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിനു വഴികാണിച്ച റായ്ച്ചൂരില്‍ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ പുരസ്‌കാരം.

6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് ആണ് റായ്ച്ചൂര്‍ ഹിരയനകുംബെയിലെ പാലത്തില്‍ കുടുങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന് വഴി കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു .

ഒട്ടേറേ പേര്‍ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി പി മണികണ്ഠനാണ് വെങ്കിടേഷ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ന്റെ 2019ലെ ധീരത പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News