കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു

കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു. വവ്വാകാവ് ലക്ഷ്മിവിലാസം ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തറ താമരകുളങ്ങര റോഡ് വാസരതെക്കുംകൂർ പാലസിൽ ആശാ വർമ (58) ആണ് മരിച്ചത്. കോഴിക്കോട്, തിരുവണ്ണൂർ കോവിലകത്തെ രാജകുടുംബാംഗമാണ്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്.ഇവർ താമസിച്ചിരുന്ന ലാലാജി ജംഗ്ഷനു സമീപത്തെ ഹോസ്റ്റലിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കവെയാണ് പെട്ടെന്ന് മുന്നോട്ടെടുത്ത സ്വകാര്യ ബസ് ഇടിച്ചത്. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭർത്താവ്: നാട്ടാശ്ശേരി തെക്കുംകൂർ ടി ആർ പത്മരാജു (പോപ്സ് സൂപ്പർ മാർക്കറ്റ്, കോട്ടയം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News