കെപിസിസി പുന: സംഘടനയെ ചൊല്ലി എ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയെന്ന് സൂചന

കെപിസിസി പുന: സംഘടനയെ ചൊല്ലി എ ഗ്രൂപ്പില്‍ കടുത്ത ഭിന്നതയെന്ന് സൂചന. വർക്കിംഗ് പ്രസിഡന്‍റോ വൈസ് പ്രസിഡന്‍റോ ആകുമെന്ന് കരുതിയ തമ്പാനൂർ രവിയെ ത‍ഴഞ്ഞ് പിസി വിഷ്ണുനാഥ് നേതൃസ്ഥാനത്തേക്ക് . പിസി വിഷ്ണുനാഥ് വൈസ് പ്രസികന്‍റാകും, തമ്പനൂര്‍ രവിയെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കും. വിഷ്ണുനാഥിന് കീഴിൽ ജനറൽ സെക്രട്ടറിയായി ഇരിക്കുന്നതിൽ തമ്പാനൂർ രവിക്ക് ഭിന്നതയെന്ന് സൂചന . പുനസംഘടന ലിസ്റ്റില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ പേര് കൊടികുന്നില്‍ വെട്ടി

കെപിസിസി പുനസംഘടന പട്ടിക അവസാന ലാപ്പിലേക്ക് കടക്കുമ്പോ‍ഴാണ് കോണ്‍ഗ്രസിലെ കേഡര്‍ ഗ്രൂപ്പായ ഉമ്മന്‍ചാണ്ടി വിഭാഗത്തിലെ പ്രമുഖര്‍ തമ്മിലുളള പോര് കടുക്കുകയാണ് . ഗ്രൂപ്പിലെ മുന്‍നിരപോരാളിയും , കെപിസിസിയില്‍ എ ഗ്രൂപ്പിന്‍റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന തമ്പാനൂര്‍ രവി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് എ ഗ്രൂപ്പ് ത‍ഴഞ്ഞു. പകരം പിസി വിഷ്ണുനാഥ് വൈസ് പ്രസികന്‍റാകും, തമ്പനൂര്‍ രവിയെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുെമന്നാണ് സൂചലഭ്യമായ വിവരം.

താരതമ്യേന ജൂനിയറായ വിഷ്ണുനാഥിന് കീഴിൽ ജനറൽ സെക്രട്ടറിയായി ഇരിക്കുന്നതിൽ തമ്പാനൂർ രവിക്ക് കടുത്ത അതൃപ്തിയെന്നാണ് സൂചന.എ ഗ്രൂപ്പുകാരനെന്ന് അറിയപ്പെടുന്ന കൊടികുന്നില്‍ സുരേഷും ഉമ്മന്‍ചാണ്ടിയും തമ്മിലും ഭിന്നത ഉടലെടുത്തിരിക്കുന്നു. ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകൾ കൊടികുന്നിൽ വെട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര് പറഞ്ഞ് കേട്ടിരുന്ന ഏഴുകോൺ നാരായണന് പകരമായി നിലവിലെ ജനറല്‍ സെക്രട്ടറിയും സമീപകാലത്ത് ഐഗ്രൂപ്പിലേക്ക് കൂറ് മാറിയ മൺവിള രാധാകൃഷ്ണനെ ഉള്‍പെടുത്തി.

പട്ടിക വിഭാഗത്തില്‍ നിന്ന് ഒരാളെ ഉള്‍പെടുത്തണമെന്ന മാനദ്ധണ്ഡം മണ്‍വിള രാധാകൃഷ്ണന് തുണയായി. കൊല്ലത്തെ ഗ്രൂപ്പ് യുദ്ധത്തില്‍ പരമ്പരാഗതമായി കൊടികുന്നിലിനെതിരെ നിലപാട് എടുക്കുന്ന ഏ‍ഴുകോണ്‍ നാരായണനെ സമര്‍ദ്ധമായി കൊടികുന്നില്‍ വെട്ടിയെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. തന്‍റെ വിശ്വസ്ഥനായ ഏ‍ഴുകോണ്‍ ഒ‍ഴിവാക്കപ്പെട്ടത് ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട് .ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആവണ്ടെന്ന മുല്ലപളളിയുടെ കടുംപിടുത്തം വിജയിച്ചു.

വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര് ഉണ്ടായിരുന്ന നിന്ന് വി.ഡി സതീശൻ ,കെ വി തോമസ് എന്നീവരും വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് പേര് പറഞ്ഞിരുന്ന വി.എസ് ശിവകുമാർ , എ.പി അനിൽ കുമാർ,അടൂര്‍ പ്രകാശ് എന്നീവരും സ്വയം ഒ‍ഴിയാന്‍ സന്നദ്ധരായി. ഒ‍ഴിഞ്ഞില്ലെങ്കില്‍ നിര്‍ദയം ഒ‍ഴിവാക്കപെടുമെന്ന് മനസിലാക്കിയപ്പോള്‍ ആണ് അവര്‍ ഈ നിലപാട് എടുത്തത്. വർക്കിംഗ് പ്രസിഡന്‍റമാരായി കെ. സുധാകരനും , കൊടികുന്നിലും തുടരും.

അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം
ഐ ഗ്രൂപ്പില്‍ നിന്ന് ശൂരനാട് രാജശേഖരൻ , ജോസഫ് വാഴയ്ക്കൽ ,ശരത് ചന്ദ്രപ്രസാദ് , പദ്മജ വേണുഗോപാൽ ,മൺവിള രാധാകൃഷ്ണൻ എന്നീവര്‍ വൈസ്പ്രസിഡന്‍റാവും ,എ ഗ്രൂപ്പില്‍ നിന്ന് ടി.സിദ്ധിഖ് ,പി സി വിഷ്ണുനാഥ് , കെ.സി റോസ കുട്ടി എന്നീവര്‍ വൈസ് പ്രസിഡന്‍റാവും.ഗ്രൂപ്പുകള്‍ തമ്മിലും ഗ്രൂപ്പിനുളളിലും തര്‍ക്കം നിലനിള്‍ക്കുന്നതിനാല്‍ സംഘടനാചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കും വരെ ലിസ്റ്റില്‍ ഒപ്പ് വെച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here