നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ സംസ്കാരംഅല്‍പ സമയത്തിനകം; മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വസതിയില്‍ എത്തിച്ചു

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ തലസ്ഥാനത്ത് സ്വവസതിയില്‍ എത്തിച്ചു.

നാട്ടുകാരുടെ പ്രിയപ്പെട്ട കുരുന്നുകളെയും കുടുംഹത്തെയും അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുമായി നിരവധി ആളുകളാണ് ചെങ്കോട്ടുകോണത്തെ വസതിയില്‍ എത്തിയിരിക്കുന്നത്.

പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തേക്ക് എത്തിച്ചത്. മൃതദേഹങ്ങള്‍ അല്‍പസമയത്തിനകം സംസ്കരിക്കും.

മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും അടക്കം നിരവധി ആളുകള്‍ സംസ്കാര ചടങ്ങുകള്‍ക്കായി ചെങ്കോട്ടുകോണത്തേക്ക് എത്തുന്നത്. തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ നേരത്തെതന്നെ വീട്ടില്‍ എത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് മൃതദേഹങ്ങള്‍ ഇന്നലെ രാത്രി കൊണ്ടുപോയത്. പ്രവീണിന്റെയും കുടുംബത്തിന്റെയും അടുത്ത ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

മൃതദേഹങ്ങള്‍ അല്‍പസമയത്തിനകം ചെങ്കോട്ടുകോണത്തെ സ്വന്തം വീട്ടിലേക്ക് എത്തിക്കും. ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് സംസ്കാരം.

മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള ചിലവ് വഹിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരും മലയാളി സംഘടനകളും ചേര്‍ന്നാണ് ചിലവ് വഹിച്ചത്.

നേപ്പാളില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ടിലാണ് കുട്ടികളടക്കം എട്ടുപേര്‍ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News