കുടിയേറ്റ കർഷകരുടെ സ്വപ്നസാക്ഷാത്കാരവുമായി ഇടുക്കിയിൽ ഇന്ന് മെഗാ പട്ടയമേള. എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
മലയോര കർഷകരുടെ കൈവശഭൂമിക്ക് പട്ടയം, ഭൂരഹിതർക്ക് ഭൂമി, വന ഭൂമിയിൽ താമസിക്കുന്നവർക്ക് വനാവകാശ നിയമപ്രകാരമുള്ള രേഖ എന്നിവ മേളയിൽ വിതരണം ചെയ്യും.
ജില്ലയിലെ 11 ഭൂമി പതിവ് ഓഫീസുകളിൽനിന്നായി 8,101 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുക. കോളനികൾ കേന്ദ്രീകരിച്ചുള്ള പട്ടയങ്ങൾ ഇത്തവണ വിതരണം ചെയ്യുന്നുണ്ട്.
ജില്ലയിലെ 18 കോളനികളിൽ താമസിക്കുന്ന 1500 ലധികം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. പട്ടയത്തിനൊപ്പം വസ്തുവിന്റെ സ്കെച്ചും പ്ലാനും വിതരണം ചെയ്യും.
പട്ടയമേളയുടെ വേദിയായ കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ 32 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം ഇത് നാലാമത്തെ പട്ടയ മേളയാണ് ഇടുക്കിയിൽ നടക്കുന്നത്.

Get real time update about this post categories directly on your device, subscribe now.